അഞ്ചു സംസ്ഥാനങ്ങളിൽ നാലെണ്ണത്തിലും ബി.ജെ.പി തേരോട്ടം.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗമാണ്.

ഇന്ത്യയിൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലെണ്ണത്തിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം. കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ കോട്ടയായ പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗമാണ്.

ഉത്തര്‍പ്രദേശില്‍ തുടക്കം മുതലേ ഭരണകക്ഷിയായ ബി.ജെ.പി മുന്നേറിക്കൊണ്ടിരുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ പ്രധാന എതിരാളിയായ സമാജ്‍വാദി പാര്‍ട്ടിക്ക് സാധിച്ചില്ല. വോട്ടെണ്ണല്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് വളരെ കുറച്ചു സീറ്റുകളില്‍ ലീഡ് നിലനിര്‍ത്താനായത്.

വലിയൊരു രാഷ്ട്രീയ മാറ്റത്തിന്‍റെ വരവറിയിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നും പഞ്ചാബിനെ തൂത്തെറിഞ്ഞിരിക്കുകയാണ് ആം ആദ്മി. പടലപ്പിണക്കങ്ങളും ആഭ്യന്തര കലഹവും കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിച്ചപ്പോള്‍ അട്ടിമറി വിജയം നേടിയിരിക്കുകയാണ് ആപ്പ്. ഉത്തരാഖണ്ഡില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ബി.ജെ.പി ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഗോവയില്‍ ആദ്യം കോണ്‍ഗ്രസിനായിരുന്നു ലീഡെങ്കിലും പതിയെപതിയെ ബി.ജെ.പി കളം പിടിച്ചെടുക്കുകയായിരുന്നു.

More from Local News

Blogs