അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വദേശി ബഹിരാകാശ യാത്രികനെ അയക്കാനൊരുങ്ങി യു എ ഇ

ബഹിരാകാശ മേഖലയിലെ യുഎഇയുടെ  മറ്റൊരു പ്രധാന നാഴികക്കല്ലാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വദേശി ബഹിരാകാശ യാത്രികനെ അയക്കാനൊരുങ്ങി യു എ ഇ.  180 ദിവസത്തെ ദൗത്യത്തിനായാണ്  ഒരു എമിറാത്തി ബഹിരാകാശയാത്രികനെ   ബഹിരാകാശ നിലയത്തിലേക്ക് യു എ ഇ  അയക്കുന്നത്. ഇതാദ്യമായാണ് ഒരു അറബ് ബഹിരാകാശ സഞ്ചാരി ആറ് മാസത്തെ ദൗത്യത്തിനായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ  ക്രൂവിനൊപ്പം ചേരുന്നത്. ബഹിരാകാശത്തേക്ക് ദീർഘകാല ദൗത്യം അയക്കുന്ന ചരിത്രത്തിലെ പതിനൊന്നാമത്തെ രാജ്യമാകും യുഎഇ .ബഹിരാകാശ മേഖലയിലെ യുഎഇയുടെ  മറ്റൊരു പ്രധാന നാഴികക്കല്ലാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

More from Local News

Blogs