അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടി; സുപ്രധാന പങ്ക് വഹിച്ചു യു എ ഇ

WAM

അഫ്ഗാനിസ്ഥാനിൽ സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നീ ലക്ഷ്യത്തിലെത്താനുള്ള  അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് യു എ ഇ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളിൽ സുപ്രധാന പങ്ക് വഹിച്ചു യു എ ഇ .
അഫ്ഗാനിസ്ഥാനിൽ സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നീ ലക്ഷ്യത്തിലെത്താനുള്ള  അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് യു എ ഇ ആവർത്തിച്ചു. കാബൂളിൽ നിന്ന് ഇതിനോടകം  36,500 പേരെ ഒഴിപ്പിക്കാൻ യു എ ഇ സഹായിച്ചു. യു എസ് അഭ്യർത്ഥനയെത്തുടർന്ന്  5,000 ത്തോളം  അഫ്ഗാൻ പൗരന്മാർക്കാണ് യു എ ഇ  അഭയം നൽകിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് കുടിയൊഴിപ്പിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിന് അബുദാബിയിൽ  ട്രാൻസിറ്റ് ഹബും പ്രോസസ്സിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. 
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഏകോപനത്തിൽ യു എസ് എംബസ്സിയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്. 

അഫ്ഗാൻ ജനതയുടെ താല്പര്യവും സംരക്ഷണവും നിറവേറ്റാൻ  അന്താരാഷ്ട്ര സഖ്യ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ യു എ യ്ക്ക് അഭിമാനം ഉണ്ടെന്ന്  വിദേശകാര്യ മന്ത്രാലയം അന്തരാഷ്ട്ര സഹകരണ വകുപ്പിലെ , സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടർ സലേം മുഹമ്മദ് അൽ സാബി പറഞ്ഞു .   
എല്ലാവര്ക്കും  സുരക്ഷിതത്വവും സമാധാനവും ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങൾ  യു എ ഇ തുടരുമെന്നും അൽ സാബി കൂട്ടിച്ചേർത്തു.

 

 

More from Local News

Blogs