അബുദാബി ഗ്രീൻ ലിസ്റ്റിൽ അർമേനിയ , ജോർദാൻ , കുവൈറ്റ്, നെതർലൻഡ്‌സ്‌

നിലവിൽ ക്വാറന്റൈൻ ഇല്ലാതെ യു എ ഇ യിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന 33 രാജ്യങ്ങളുണ്ട്

ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ  മാറ്റം വരുത്തി അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം. നിലവിൽ ക്വാറന്റൈൻ ഇല്ലാതെ യു എ ഇ യിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന 33 രാജ്യങ്ങളുണ്ട്. അർമേനിയ , ജോർദാൻ , കുവൈറ്റ്, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടം നേടിയ പുതിയ രാജ്യങ്ങൾ. ഇവിടെ നിന്ന് വരുന്ന പൂർണമായും വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ അവശ്യമില്ല. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷവും ആറാം ദിവസവും പി സി ആർ ടെസ്റ്റ് നടത്തണം. 
അൽ ഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ പൂർണമായും വാക്‌സിനേഷൻ ലഭിച്ച യു എ ഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പ്രോട്ടോക്കോൾ ബാധകമാണ്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട  രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത പൗരന്മാർക്കും താമസക്കാർക്കും ക്വാറന്റൈൻ ഇല്ലാതെ തന്നെ പി സി ആർ ടെസ്റ്റ് നടത്താം. കൂടാതെ ആറ്, ഒൻപത് ദിവസങ്ങളിൽ വീണ്ടും പി സി ആർ ടെസ്റ്റ് നടത്തണം.

 

More from Local News

Blogs