അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ നാളെ മുതൽ മാറ്റം

ഡി പി ഐ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലവുമായി പോകുന്നവർ മൂന്നാം ദിവസവും ഏഴാം ദിവസവും പിസിആർ പരിശോധന നടത്തണം. 48 മണിക്കൂറിനുള്ളിൽ പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ഫലവുമായി പോകുന്നവർ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് ചെയ്തിരിക്കണം.

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ നാളെ മുതൽ മാറ്റം. നാളെ മുതൽ അബുദാബിയിലേക്ക് പോകുന്നവരെല്ലാം അൽ ഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. ഇതിൽ വരുന്ന മെസ്സേജ് മാത്രമേ പ്രവേശനാനുമതിയായി കണക്കാക്കുകയുള്ളൂ. നേരത്തെയുള്ള എസ് എം എസ് സംവിധാനം ഒഴിവാക്കി. 24 മണിക്കൂറിനുള്ളിൽ ഡി പി ഐ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലവുമായോ 48 മണിക്കൂറിനുള്ളിൽ പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ഫലവുമായോ അബുദാബിയിലേക്ക് പോകാം. ഡി പി ഐ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലവുമായി പോകുന്നവർ മൂന്നാം ദിവസവും ഏഴാം ദിവസവും പിസിആർ പരിശോധന നടത്തണം. 48 മണിക്കൂറിനുള്ളിൽ പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ഫലവുമായി പോകുന്നവർ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് ചെയ്തിരിക്കണം. മറ്റിടങ്ങളിൽ നിന്ന് അബുദാബിയിൽ പ്രവേശിച്ച ദിവസം ഒന്നാം ദിനമായി കണക്കാക്കും. 
തുടർച്ചയായി രണ്ടുതവണ ഡിപിഐ പരിശോധന നടത്തി പ്രവേശിക്കാനും കഴിയില്ല. പരിശോധനാഫലങ്ങൾ അൽ ഹൊസൻ ആപ്പിലാണ്അധികൃതരെ കാണിക്കേണ്ടത്. 
വിദേശത്തു നിന്ന് വരുന്നവർക്ക് അബുദാബിയിൽ ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്. ഇതും അൽ ഹൊസൻ ആപ്പ് വഴി നിയന്ത്രിക്കും. 

More from Local News

Blogs