അബുദാബിയിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ

ഗ്രീൻ പാസ്സ് പ്രോട്ടോക്കോളും 48 മണിക്കൂർ കാലാവധിയുള്ള പി സി ആർ നെഗറ്റീവ് പരിശോധനാഫലവും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അബുദാബിയിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഓരോ പരിപാടിയിലും 60 ശതമാനം ശേഷിയിൽ മാത്രമേ ആളുകളെ പങ്കെടുപ്പിക്കാൻ പാടുള്ളൂ. പുറത്തുനടക്കുന്ന പരിപാടികളിൽ പരമാവധി 150 പേരും ഇൻഡോർ ഇവന്റുകളിൽ പരമാവധി 50 പേരും മാത്രമേ പാടുള്ളൂ. വീടുകളിൽ നടക്കുന്ന ആഘോഷങ്ങളിൽ 30 പേരിൽ കൂടാൻ പാടില്ല. പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നേരത്തെ ഏർപ്പെടുത്തിയ ഗ്രീൻ പാസ്സ് പ്രോട്ടോക്കോളും 48 മണിക്കൂർ കാലാവധിയുള്ള പി സി ആർ നെഗറ്റീവ് പരിശോധനാഫലവും തുടരും.

More from Local News

Blogs