അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 100 % ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി

iStock [For illustration]

സപ്തംബർ 5 മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് കമ്പനികൾക്കും 100% ശേഷിയിൽ തുറന്ന് പ്രവർത്തിക്കാൻ സാധിക്കും

അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 100 % ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി. സപ്തംബർ 5 മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് കമ്പനികൾക്കും 100% ശേഷിയിൽ തുറന്ന് പ്രവർത്തിക്കാൻ സാധിക്കും. വാക്‌സിനേഷൻ സ്വീകരിച്ചവരും അല്ലാത്തവരും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുകയും പരിശോധന മാർഗ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. 

 കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്തവർ ഓരോ ഏഴ് ദിവസത്തിലും കോവിഡ് പരിശോധന നടത്തണം. പരിശോധനാ മാർഗ നിർദ്ദേശം പാലിക്കാത്ത ജീവനക്കാർക്ക് നേരിട്ട് ജോലിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ല. മാത്രമല്ല കോവിഡ് പരിശോധന നടത്താതെ ജോലിയിൽ പ്രവേശിക്കാതിരിക്കുന്നവരുടെ വാർഷിക അവധിവെട്ടി ചുരുക്കുകയോ , അവധി ദിനങ്ങളിലെ ശമ്പളം വെട്ടികുറക്കുകയോ ചെയ്യുമെന്നാണ് അറിയിപ്പ്. 

അതേസമയം വാക്‌സിനേഷൻ സ്വീകരിച്ച സന്ദർശകരും ഉപഭോക്താക്കളും അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. എന്നാൽ പ്രധിരോധകുത്തിവെപ്പ് എടുക്കാത്തവരാണെങ്കിൽ 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണം.

 

More from Local News

Blogs