അമേരിക്കയുമായി ഇന്ത്യ സുപ്രധാന പ്രതിരോധ കരാറില്‍

നാലു സുപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതില്‍ അവസാനത്തെ കരാറിലാണ് ഇരുരാജ്യങ്ങളും ഇന്നലെ രാത്രി ഒപ്പുവെച്ചത്

അമേരിക്കയുമായി ഇന്ത്യ സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പവെച്ചു. ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതിരോധ സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ധാരണയില്‍ എത്തിയത്. 'ടു പ്ലസ് ടു' മന്ത്രിതല ചര്‍ച്ചയില്‍ പ്രതിരോധ കരാറിന്റെ രേഖകള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധരംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതിന് നാലു സുപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതില്‍ അവസാനത്തെ കരാറിലാണ് ഇരുരാജ്യങ്ങളും ഇന്നലെ രാത്രി ഒപ്പുവെച്ചത്. ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷന്‍ എഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരായ ബിഇസിഎ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് അടക്കമുളള കാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയത്. 

More from Local News

Blogs