ആസ്ട്ര സെനക്കയുടെ പുതിയ ആന്റിബോഡി മരുന്നായ എവുഷെൽഡിന്റെ ആദ്യ ആഗോള ഷിപ്പ്മെന്റ് അബുദാബിക്ക്

ദീർഘ നേരം പ്രവർത്തിക്കുന്ന ആന്റിബോഡി മരുന്നായ എവുഷെൽഡിലൂടെ  പ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്കിടയിൽ ഗുരുതരമായ അണുബാധയും മരണവും തടയാൻ സാധിക്കും. 

ആസ്ട്ര സെനക്കയുടെ പുതിയ ആന്റിബോഡി മരുന്നായ എവുഷെൽഡിന്റെ ആദ്യ ആഗോള ഷിപ്പ്മെന്റ്  അബുദാബിക്ക് ലഭിച്ചു. യു എ ഇ യുടെ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നേടിയതിനു ശേഷമാണ് ആദ്യ ആഗോള ഷിപ്പ്മെന്റ് അബുദാബിക്ക് ലഭിച്ചത്.ദീർഘ നേരം പ്രവർത്തിക്കുന്ന ആന്റിബോഡി മരുന്നായ എവുഷെൽഡിലൂടെ  പ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്കിടയിൽ ഗുരുതരമായ അണുബാധയും മരണവും തടയാൻ സാധിക്കും. 

യു എ ഇ യുടെ പ്രൈമറി ഗ്രൂപ്പ് പർച്ചേസിംഗ് ഓർഗനൈസേഷനായ റാഫേദ്, ഇത്തിഹാദ് കാർഗോ , ആസ്ട്രസെനക , അബുദാബി എയർപോർട്ട് കമ്പനി ഉൾപ്പടെയുള്ള പ്രധാന പങ്കാളികളുടെ സഹകരണത്തോടെയാണ് എവുഷെൽഡിന്റെ ആദ്യ ഡോസ് ഇന്ന് അബുദാബിയിൽ എത്തിയത്. കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ യിൽ ഇതിനോടകം ലഭ്യമായിട്ടുള്ള മറ്റ് മരുന്നുകളുടെ ലിസ്റ്റിൽ ഇനി  എവുഷെൽഡിനെയും ചേർക്കും. 

More from Local News

Blogs