ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്

സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നാളെയോടെ വടക്കന്‍ തമിഴ്‌നാട് - തെക്കന്‍ ആന്ധ്രാപ്രദേശ് തീരാത്തെത്താനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മധ്യ കിഴക്കന്‍ അറബികടലിലെ ന്യുനമര്‍ദ്ദം നിലവില്‍ ഗോവ - മഹാരാഷ്ട്ര തീരത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു-വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരള തീരത്തിനു ഭീഷണിയില്ല.അതേസമയം, സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

More from Local News

Blogs