കുവൈത്തിലേക്ക് യാത്രാവിലക്ക്

കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കൾക്കും, കുവൈത്തികളുടെ ഗാർഹിക ജോലിക്കാർക്കും മാത്രമാണ് ഇളവ്

വിദേശികൾക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഈമാസം 7 മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കൾക്കും, കുവൈത്തികളുടെ ഗാർഹിക ജോലിക്കാർക്കും മാത്രമാണ് ഇളവ്. രാജ്യത്ത് എത്തുന്ന സ്വദേശികൾക്കും ഗാർഹിക ജോലിക്കാർക്കും ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റയിനും നിർബന്ധമാക്കിയിട്ടുണ്ട്. മുഴുവൻ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകൾക്കും ഇത് ബാധകമാണ്. എന്നാൽ, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും.

ഫാർമസികൾ ജംഇയകൾ, ആവശ്യസാധങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്കു നിയന്ത്രണം ബാധകമല്ല.  റെസ്റ്റോറന്റുകൾ  കഫെ എന്നിവിടങ്ങളിൽ  രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ ഡെലിവറിയും ,ടേക്ക് എവേയും അനുവദിക്കും . സലൂൺ , ബ്യൂട്ടി പാർലർ, ഹെൽത്ത് ക്ലബ് എന്നിവ ഈമാസം ഏഴു മുതൽ പൂർണമായും അടച്ചിടാണം . കായിക പരിപാടികളും  അനുവദിക്കില്ല  ദേശീയ ദിനാഘോഷം ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും മന്ത്രിസഭ വിലക്കിയിട്ടുണ്ട്. നേരത്തെ സൗദി അറേബ്യയും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 

More from Local News

Blogs