കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം

തുടക്കത്തിൽ ഈ ഏഴ്‌ ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക്‌ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകും.  ജൂലൈയിൽ 5700 സർക്കാർ ഓഫീസുകളിൽ കൂടി കെ ഫോൺ എത്തും.

കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എറണാകുളം, തൃശൂർ, പാലക്കാട്‌, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ ആദ്യഘട്ടം കെ ഫോൺ യാഥാർഥ്യമാകുന്നത്‌. 
തുടക്കത്തിൽ ഈ ഏഴ്‌ ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക്‌ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകും.  ജൂലൈയിൽ 5700 സർക്കാർ ഓഫീസുകളിൽ കൂടി കെ ഫോൺ എത്തും. സംസ്ഥാനത്താകെ ഒന്നാംഘട്ടത്തിൽ 30,000 സർക്കാർ ഓഫീസുകൾക്കാണ്‌ കണക്‌ഷൻ. പദ്ധതിക്കായി 7500 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. കെഎസ്‌ഇബി തൂണുവഴിയാണ്‌ ലൈൻ വലിച്ചത്‌. അടുത്ത ഘട്ടത്തിൽ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷൻ നൽകും. 1531 കോടിരൂപയാണ്‌ പദ്ധതി ചെലവ്‌. ഇതിന്റെ 70 ശതമാനം തുക കിഫ്‌ബി നൽകും‌. 

More from Local News

Blogs