കെനിയ ഉൾപ്പടെ ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി യു എ ഇ

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവനുസരിച്ചു ഡിസംബർ 25 ശനിയാഴ്‌ച വൈകീട്ട് 7.30 മുതൽ തീരുമാനം പ്രാബല്യത്തിലാകും.

കെനിയ ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇ താൽക്കാലിക വിലക്കേർപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവനുസരിച്ചു ഡിസംബർ 25 ശനിയാഴ്‌ച വൈകീട്ട് 7.30 മുതൽ തീരുമാനം പ്രാബല്യത്തിലാകും. കെനിയ , താൻസാനിയ ,എത്യോപ്യ ,നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിരോധനം. ഉഗാണ്ട, ഘാന എന്നിവടങ്ങിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ  മാർഗ്ഗനിർദ്ദേശങ്ങളും അതോറിറ്റി പുറത്തിറക്കി. 

More from Local News

Blogs