കോവിഡ്​ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ ; യുഎഇയിൽ പുതിയ വിജ്​ഞാപനം

യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയാണ്  ഫൈനുമായി ബന്ധപ്പെട്ടുള്ള  പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

യുഎഇയിൽ കോവിഡ്​ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ തുടർന്നും കനത്ത പിഴ ഈടാക്കും.  ചട്ടം ലംഘിച്ചാൽ ഈടാക്കുന്ന പിഴയുടെ പട്ടിക പുതുക്കി. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയാണ്  ഫൈനുമായി ബന്ധപ്പെട്ടുള്ള  പുതുക്കിയ പട്ടിക പുറത്തിറക്കിയത്.  

  • ഹോം ക്വാറന്റൈൻ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുന്നതിനോടൊപ്പം,  കോവിഡ്  സുരക്ഷാ സംവിധാനങ്ങളുള്ള പ്രദേശങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ 5,000 ദിർഹം പിഴ ഈടാക്കും.
  • മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കുന്ന  ഡ്രൈവർമാരിൽ നിന്ന്  10,000 ദിർഹം പിഴ ഈടാക്കും . ഇതിനു മുറമെ   ഒരു മാസം  വാഹനം പിടിച്ചിടുകയും ചെയ്യും.
  • യുഎഇയിലെ വിവിധ  സ്ഥാപനങ്ങൾ കമ്പനികൾ എന്നിവ തൊഴിലാളികളിലും സേവന ദാതാക്കളിലും പിസിആർ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെട്ടാൽ കുറഞ്ഞത് 10,000 ദിർഹമെങ്കിലും പിഴ ഈടാക്കും. മാത്രമല്ല കോവിഡ് പോസിറ്റീവ് കേസിനെക്കുറിച്ച്   റിപ്പോർട്ട് ചെയ്യാതിരുന്നാൽ  20,000 ദിർഹമാണ് പിഴ.
  • കോവിഡ്  ബാധിച്ച വ്യക്തിയുടെ എല്ലാ ചികിത്സാ ചെലവുകളും സ്ഥാപനം  വഹിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.  
  • ജുഡീഷ്യൽ ഓഫീസർമാരുടെ  ഉത്തരവുകൾ അവഗണിച്ചാൽ 10,000 ദിർഹമാണ്  പിഴ.
  • രാജ്യത്തെ പൗരന്മാരും  താമസക്കാരും  നിയമം അനുസരിക്കണമെന്നും  കോവിഡ് മുൻകരുതൽ നടപടികളും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച തീരുമാനങ്ങളും തുടർന്നും പാലിക്കണമെന്നും അറ്റോർണി ജനറൽ ഓഫീസ് അഭ്യർത്ഥിച്ചു.

More from Local News

Blogs