കൊല്ലരുത് എന്നുപറഞ്ഞാൽ കൊല്ലരുത് എന്നാണർത്ഥം

പ്രസ്ഥാനത്തിനുണ്ടാകുന്ന ലാഭം അതാണു ലക്‌ഷ്യം

സ്‌പെഷ്യൽ ന്യൂസ്
കൊല്ലരുത് എന്നുപറഞ്ഞാൽ കൊല്ലരുത് എന്നാണർത്ഥം

ജാതിയോ മതമോ രാഷ്ട്രീയമോ നോക്കി
കൊല്ലാം കൊല്ലാതിരിക്കാം എന്നല്ല
നല്ല വ്യക്തമായ അക്ഷരത്തിൽ
സ്പഷ്ടമായി 'കൊല്ലരുത്' എന്നു തന്നെ.
സംഘടിതമായ ഏതു കൂട്ടരും ചെയ്യുന്ന
കൊലയ്ക്ക് പിന്നിൽ ഒരൊറ്റ ലക്ഷ്യമേയുള്ളൂ
ലാഭം
പ്രസ്ഥാനത്തിനുണ്ടാകുന്ന ലാഭം
അതാണു ലക്‌ഷ്യം
ഇതവസാനിപ്പിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളൂ
കൊല്ലാനിറങ്ങുന്നവർ  പിന്തിരിയണം.
സമാധാനയോഗം ആവശ്യമാണ്
അതുപ്രഹസനമാകാതിരിക്കാൻ ഒരുപാധി കൂടി വേണം
ഇതിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിഞ്ഞാൽ
സമാധാനയോഗത്തിൽ പങ്കെടുത്ത നേതാക്കളും
കൊലയ്ക്ക് ഉത്തരവാദിയാണ് എന്നെഴുതി വാങ്ങിക്കണം.
അതെന്തു നീതി എന്നാണെങ്കിൽ
കൊല്ലുന്ന അനീതിയെക്കാൾ നല്ലതെന്നുത്തരം 

More from Local News

Blogs