കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളുമായി ബന്ധപ്പെട്ടു ദുബായിൽ രണ്ട്‌ സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടി

2257 പരിശോധനകളാണ് അധികൃതർ നടത്തിയത്

കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളുമായി ബന്ധപ്പെട്ടു ദുബായിൽ രണ്ട്‌ സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടി. ദുബായ് മുൻസിപ്പാലിറ്റിയുടേതാണ് നടപടി. 23 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. 2257 പരിശോധനകളാണ് അധികൃതർ നടത്തിയത്. ഇതിൽ 98 ശതമാനവും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിച്ചു. റമദാൻ മാസത്തിൽ പരിശോധനകൾ തുടരുമെന്നും പ്രോട്ടോകോൾ അനുസരിച്ചു വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. 

More from Local News

Blogs