ചര്‍ച്ച ഫോൺ കോളിലൂടെ

വിവിധ വികസന, സാമ്പത്തിക മേഖലകളിൽ യുഎഇ-ഇസ്രായേൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും ഇരുവരും അവലോകനം ചെയ്തു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇരു രാജ്യങ്ങളും അടുത്തിടെ ഒപ്പുവച്ച സമാധാന ഉടമ്പടിയുടെ വെളിച്ചത്തില്‍ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി  ഫോൺ കോളിലൂടെ ചര്‍ച്ച ചെയ്തു.

വിവിധ വികസന, സാമ്പത്തിക മേഖലകളിൽ യുഎഇ-ഇസ്രായേൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും ഇരുവരും അവലോകനം ചെയ്തു.

കൊറോണവൈറസിനെതിരായ പോരാട്ടത്തിൽ സഹകരണം ശക്തമാക്കുക, മേഖലയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള മാർഗങ്ങൾ, സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും തത്വങ്ങള്‍, സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സംവാദത്തിന്റെ പ്രാധാന്യം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുവിഭാഗവും ചർച്ച ചെയ്തു.

More from Local News

Blogs