ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇ ഉച്ചവിശ്രമ നിയമം നടപ്പിലാക്കും

File Image

ഉച്ചക്ക് 12:30 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത് നിരോധിക്കും

ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരെ എല്ലാ ദിവസവും ഉച്ചക്ക് 12:30 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത് നിരോധിക്കുന്നതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ചു.

സുരക്ഷിതവും സമാധാനപരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്ന ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി, ലേബർ അക്കമഡേഷൻ എന്നിവയെക്കുറിച്ചുള്ള 2022-ലെ മന്ത്രിതല പ്രമേയം (44) അനുസരിച്ചാണ് മിഡ്‌ ഡേ ബ്രേക്ക് നടപ്പിലാക്കുന്നത്.

നിരോധനത്തിന്റെ മാസങ്ങളിൽ രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിൽ ദിവസേനയുള്ള ജോലി സമയം എട്ട് മണിക്കൂറിൽ കൂടരുത്. ഒരു ജീവനക്കാരനെ 24 മണിക്കൂർ കാലയളവിൽ എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുകയാണെങ്കിൽ, അധിക സമയം അടിസ്ഥാനമാക്കി അധിക വേതനത്തിന് അർഹത ഉണ്ടായിരിക്കുo.

തൊഴിലുടമകൾ മധ്യാഹ്ന ഇടവേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലം നൽകണം. 
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമാണ് തൊഴിൽ വിപണി നിയമ നിർമ്മാണത്തിന്റെ അടിസ്ഥാന ശിലയെന്നും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും MoHRE-യിലെ ഇൻസ്പെക്ഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മൊഹ്‌സെൻ അൽ നാസി പറഞ്ഞു.

More from Local News

Blogs