തന്ത്ര പ്രധാന പങ്കാളിത്തം ഉറപ്പാക്കി ജിസിസി - യു കെ

@trussliz/ Twitter

വ്യാപാരം, സൈബർ സുരക്ഷ,  ഊർജം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ യു കെ ഗൾഫ് രാജ്യങ്ങളുമായി ശക്തമായ സഹകരണം നടത്തും.

യു.എ.ഇ. ഉൾപ്പടെയുള്ള  ഗൾഫ് രാജ്യങ്ങൾ യു.കെ.യുമായി തന്ത്ര പ്രധാനമായ പങ്കാളിത്തം ഉറപ്പാക്കി. 
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ജിസിസിയിലെ വകുപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു  ഇത് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം. വ്യാപാരം, സൈബർ സുരക്ഷ,  ഊർജം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ യു കെ ഗൾഫ് രാജ്യങ്ങളുമായി ശക്തമായ സഹകരണം നടത്തും. വികസ്വര രാജ്യങ്ങളിലേക്കുള്ള  ധനസഹായം ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയിലെത്തി. 
കെന്റിൽ നടന്ന ചർച്ചയിൽ യു.എ.ഇ.യെ പ്രതിനിധീകരിച്ച് രാഷ്ട്രീയകാര്യ സഹമന്ത്രിയും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ ലാന സാക്കി നുസൈബെയാണ് പങ്കെടുത്തത്. 
നിലവിൽ യുകെയും ജിസിസിയും ഒരു പുതിയ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കുകയാണ് . ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ അടുത്ത വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

More from Local News

Blogs