ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി

ഡിഎച്ച്എയുടെ അധികാരപരിധിയിൽ വരുന്ന സ്കൂളുകൾ, സർവകലാശാലകൾ, നഴ്സറികൾ, ബാല്യകാല കേന്ദ്രങ്ങൾ, ദുബായിലെ പ്രത്യേക ആവശ്യങ്ങൾക്കുള്ള കേന്ദ്രങ്ങൾ എന്നിവയ്ക്ക് മാറ്റങ്ങൾ ബാധകമാണ്.

ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി ദുബായ് ഹെൽത്ത് അതോറിറ്റി. ഡിഎച്ച്എയുടെ അധികാരപരിധിയിൽ വരുന്ന സ്കൂളുകൾ, സർവകലാശാലകൾ, നഴ്സറികൾ, ശിശു കേന്ദ്രങ്ങൾ, ദുബായിലെ പ്രത്യേക ആവശ്യങ്ങൾക്കുള്ള കേന്ദ്രങ്ങൾ എന്നിവയ്ക്ക് മാറ്റങ്ങൾ ബാധകമാണ്.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ :

  • കോവിഡ് രോഗിയുമായി നേരിട്ടുള്ള ബന്ധമുണ്ടെങ്കിലും ക്വാറന്റൈൻ കാലാവധി ഏഴ് ദിവസമായി കുറച്ചു.
  • കോവിഡ് രോഗിയുമായി നേരിട്ട് ബന്ധമുള്ളവർ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയോ, എടുക്കുകയോ ചെയ്താലും ഏഴ് ദിവസമാണ്  ക്വാറന്റൈൻ കാലാവധി.
  •  രോഗലക്ഷണങ്ങളില്ല  എങ്കിൽ  ക്വാറന്റൈൻ കാലയളവിന്റെ അവസ്‌നാനം പിസിആർ പരിശോധന ആവശ്യമില്ല. അതേസമയം  രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പിസിആർ  പരിശോധന നടത്തണം.
  • വിദ്യാർത്ഥികൾക്കുള്ള ശാരീരിക അകലം ഇപ്പോൾ 2 മീറ്ററിന് പകരം 1 മീറ്ററാണ്.  മാസ്ക്  ധരിക്കുകകൈകൾ ഇടവിട്ട് കഴുകി ശുചിത്വം പാലിക്കുക തുടങ്ങി  എല്ലാ മുൻകരുതലുകളും തുടർന്നും പാലിക്കണം. 
  •  കോവിഡ് ബാധിതന്റെ ഐസൊലേഷൻ കാലാവധി 10 ദിവസമാണ്. കാലാവധിയ്ക്ക് ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ്  നൽകും.ക്ലിയറൻസ്  സർട്ടിഫിക്കറ്റ് ലഭിക്കാൻ  800-342 എന്ന നമ്പറിൽ വിളിക്കണം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു വിദ്യാർത്ഥികൾക്കും  ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മടങ്ങാൻ സാധിക്കും. 

More from Local News

Blogs