ദുബായിലെ സ്വകാര്യ സ്‌കൂളുകളിലും പുതിയ  പ്രവർത്തി ദിനം ; ജനുവരി 1 മുതൽ വാരാന്ത്യ അവധികൾ ശനിയും ഞായറും

മറ്റ്  എമിറേറ്റുകളിലുള്ള സ്കൂളുകളുടെ പുതുക്കിയ വർക്ക് വീക്ക് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ

യു എ ഇ സർക്കാർ പ്രഖ്യാപിച്ച നാലര ദിവസത്തെ പുതിയ  പ്രവർത്തി ദിനം യുഎഇ സ്കൂളുകൾക്ക്  ബാധകമായിരിക്കും. ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ   ജനുവരി 1 മുതൽ വാരാന്ത്യ അവധികൾ ശനിയും ഞായറും ആയിരിക്കും.

സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ പുതിയ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് KHDA പ്രസ്താവനയിലൂടെ അറിയിച്ചു.

മറ്റ്  എമിറേറ്റുകളിലുള്ള സ്കൂളുകളുടെ പുതുക്കിയ വർക്ക് വീക്ക് സംബന്ധിച്ച്  വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ഔദ്യോഗിക സ്ഥിരീകരണം നൽകും. 

 

More from Local News

Blogs