ദുബായിൽ 11 പുതിയ ഇ-സ്കൂട്ടർ ട്രാക്കുകൾ കൂടി

File Photo

390 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന പാതയിലൂടെ ദുബായിലെ 21 മേഖലകളെ ബന്ധിപ്പിക്കുവാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദുബായിൽ പല മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ 11 ഇ-സ്കൂട്ടർ ട്രാക്കുകൾ നിർമ്മിക്കുമെന്നു പ്രഖ്യാപിച്ച്‌ ദുബായ് റോഡ്‌സ് ആൻഡ് ട്രാസ്പോർട് അതോറിറ്റി.

അൽ തവാർ 1, അൽ തവാർ 2, ഉം സെക്യു൦ 3, അൽ ഖറൂദ്, മുഹൈസിന 3, ഉം ഹുറൈർ 1, അൽ സഫ 2, അൽ ബാർഷ സൗത്ത് 2,  അൽ ബാർഷ 3, അൽഖൂസ് 4, അൽ ഷബ 1 തുടങ്ങിയ പ്രദേശങ്ങളിലെ 1,14,000-ത്തോളം താമസക്കാർക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

ദുബായിലെ പല മേഖലകളിൽ നടത്തിയ സാങ്കേതിക പഠനങ്ങൾക്കും വിവര ശേഖരണങ്ങൾക്കും ശേഷമാണ് ഇ-സ്കൂട്ടർ ട്രാക്കുകൾ നിർമ്മിക്കുന്നതിനുള്ള മേഖലകൾ തിരഞ്ഞെടുത്തതെന്ന് ആർ.ടി.എ. ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ മത്താർ അൽ തായർ വ്യക്തമാക്കി.

സുരക്ഷയുടെ ഭാഗമായി നിലവിലെ 40 കിലോമീറ്റർ വേഗപരിധി 30 കിലോമീറ്റർ ആയി കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാണം പുരോഗമിക്കുന്ന പാതകളിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും ആർ.ടി.എ. ആവശ്യപ്പെട്ടു. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിന് മുൻപായി സൗജന്യ പെർമിറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആർ.ടി.എ.അറിയിച്ചു.
 

More from Local News

Blogs