ദുബായിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹോട്ടലുകളിലെ പ്രധാന നീന്തൽക്കുളങ്ങൾ ഉപയോഗിക്കാം

file picture

സുരക്ഷാ പരിശോധനകൾ തുടരുമെന്നും കുട്ടികൾ നീന്തൽ വസ്ത്രങ്ങൾ ധരിക്കുകയും എല്ലായ്‌പ്പോഴും മാതാപിതാക്കളോടൊപ്പം ഉണ്ടായിരിക്കണമെന്നും ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യക്തമാക്കുന്നു

ദുബായിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹോട്ടലുകളിലെ പ്രധാന നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ വീണ്ടും അനുമതി നൽകി ദുബായ് മുൻസിപ്പാലിറ്റി.എന്നാൽ സുരക്ഷാ പരിശോധനകൾ തുടരുമെന്നും കുട്ടികൾ നീന്തൽ വസ്ത്രങ്ങൾ ധരിക്കുകയും എല്ലായ്‌പ്പോഴും മാതാപിതാക്കളോടൊപ്പം ഉണ്ടായിരിക്കണമെന്നും ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യക്തമാക്കുന്നു. നീന്തൽക്കുളങ്ങളുടെ ആഴം കുറഞ്ഞ സ്ഥലത്തു മാത്രം ഇറങ്ങാനാണ് കുട്ടികൾക്ക്  അനുമതി. ഇതുമായി ബന്ധപ്പെട്ട് എല്ലാ  ഹോട്ടൽ ഓപ്പറേറ്റർമാർക്കും സർക്യൂലർ അയച്ചു.  നീന്തൽ കുളങ്ങളുടെ   മേൽനോട്ടം വഹിക്കുന്നത് രക്ഷാപ്രവർത്തനങ്ങളിൽ മതിയായ പരിശീലനം ലഭിച്ച യോഗ്യതയുള്ള ലൈഫ് ഗാർഡുകളായിരിക്കണം.മാത്രമല്ല നീന്തൽ കുളത്തിന്റെ വലിപ്പവും എത്ര പേർ അത് ഉപയോഗിക്കുന്നു എന്നതും അനുസരിച്ചായിരിക്കും ലൈഫ് ഗാർഡുകളുടെ എണ്ണം നിശ്ചയിക്കുക.നിയമങ്ങൾ വ്യക്തമായി  ഇംഗ്ലീഷിലും അറബിയിലും കാണാവുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു. നേരത്തെ നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്നതിനു കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു 

More from Local News

Blogs