നേരെ ചൊവ്വയിലേക്ക് 

എട്ടുകൊല്ലം കഴിഞ്ഞപ്പോൾ റഷ്യയോട് വാശി മൂത്ത് അമേരിക്ക ലോകത്തെ തന്നെ ഞെട്ടിച്ചു. 1969 ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി.

സ്‌പെഷ്യൽ ന്യൂസ് 

 നേരെ ചൊവ്വയിലേക്ക് 

1961 ലാണ് യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തുന്നത്.
അന്ന്, അറേബ്യയിലൊരിടത്ത്‌ ഒറ്റപ്പെട്ട തുരുത്തുകളായ പ്രദേശമുണ്ടായിരുന്നു.
മണൽക്കൂനകൾ, ഉപ്പുപാടങ്ങൾ, ചരൽക്കൂമ്പാരങ്ങൾ മാത്രം 
ബഹിരാകാശ ശാസ്ത്ര നേട്ടത്തിനായി അമേരിക്കയും റഷ്യയും തമ്മിൽ മത്സരം
ഒപ്പം ചേരാൻ മറ്റു രാജ്യങ്ങൾ 
അപ്പോഴും അറേബ്യയിലെ ആ പ്രദേശം ഇതൊന്നുമറിഞ്ഞതു പോലുമില്ല.
എട്ടുകൊല്ലം കഴിഞ്ഞപ്പോൾ റഷ്യയോട് വാശി മൂത്ത് അമേരിക്ക ലോകത്തെ തന്നെ ഞെട്ടിച്ചു.
1969 ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി.
അപ്പോഴും അറേബ്യയിലെ ആ പ്രദേശം ഒറ്റ രാജ്യമായി മാറിയിരുന്നില്ല. 
രാജ്യമാകാൻ വീണ്ടും രണ്ടുകൊല്ലമെടുത്തു.
എന്നാലിന്ന് 2021 ൽ ആ രാജ്യം രൂപീകൃതമായതിന്റെ അമ്പതാം വർഷത്തിൽ 
ആഹ്ലാദം ചൊവ്വയിലാണ്
അഭിമാനം ഭൂമിയും വാനവും ശൂന്യാകാശവും കടന്ന്....

More from Local News

Blogs