പാകിസ്താന് സഹായ ഹസ്തവുമായി യുഎഇ

WAM (video screen grab)

ദുരന്തത്തിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസ പാക്കേജിൽ ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, പാർപ്പിട സാമഗ്രികൾ എന്നിവ ഉൾപ്പെടുന്നു

പ്രളയം ദുരന്തം വിതച്ച പാകിസ്താന് സഹായ ഹസ്തവുമായി യുഎഇ. യു എ ഇ പ്രെസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് സഹായം നൽകുന്നത്. ദുരന്തത്തിൽപ്പെട്ടവർക്കുള്ള  ദുരിതാശ്വാസ പാക്കേജിൽ ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, പാർപ്പിട സാമഗ്രികൾ എന്നിവ ഉൾപ്പെടുന്നു. ആദ്യ വിമാനം പാകിസ്താനിലേക്ക് പുറപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് അധികൃതർ അറിയിച്ചു.  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് യു എ ഇ യുടെ നീക്കം ചൂണ്ടിക്കാട്ടുന്നതെന്നും സമീപ വർഷങ്ങളിൽ പാകിസ്ഥാൻ സാക്ഷ്യം വഹിച്ച നിരവധി മാനുഷിക പ്രതിസന്ധികളുടെ ആഘാതം ലഘൂകരിക്കാൻ യുഎഇ സംഭാവന നൽകിയിട്ടുണ്ടെന്നും പാക്കിസ്ഥാനിലെ യുഎഇ അംബാസഡർ ഹമദ് ഉബൈദ് ഇബ്രാഹിം സലേം അൽ സാബി പറഞ്ഞു.

More from Local News

Blogs