പൊതു-സ്വകാര്യ മേഖലകൾക്ക്  ക്രൗഡ് ഫണ്ടിംഗ് ഉപയോഗിക്കുന്നതിന് യുഎഇ കാബിനറ്റിന്റെ അംഗീകാരം

നൂതനമായ ബിസിനസ്സ് ആശയങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള മികച്ച മാർഗ്ഗമാണ് ക്രൗഡ് ഫണ്ടിംഗ് എന്നും യുവാക്കൾക്കും സംരംഭകർക്കുമുള്ള ഒരു വാതിലാണ് തുറക്കുന്നതെന്നും  ഷെയ്ഖ് മുഹമ്മദ്

യു എ ഇ യിൽ നൂതന ബിസിനസ് ആശയങ്ങൾക്ക് ധനസഹായം നൽകുന്നതിനായി  പൊതു-സ്വകാര്യ മേഖലകൾക്ക്  ക്രൗഡ് ഫണ്ടിംഗ് ഉപയോഗിക്കുന്നതിന് യുഎഇ കാബിനറ്റിന്റെ അംഗീകാരം. എക്‌സ്‌പോ 2020 ദുബായിൽ ഇന്ന് നടന്ന  അവസാന കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച്  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. നൂതനമായ ബിസിനസ്സ് ആശയങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള മികച്ച മാർഗ്ഗമാണ് ക്രൗഡ് ഫണ്ടിംഗ് എന്നും യുവാക്കൾക്കും സംരംഭകർക്കുമുള്ള ഒരു വാതിലാണ് തുറക്കുന്നതെന്നും  ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പുതിയ നിയമത്തിന് പുറമെ നേതൃത്വ സ്ഥാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്കും  മന്ത്രിസഭ അംഗീകാരം നൽകി.

More from Local News

Blogs