പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ഗുജറാത്തിൽ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു.

ഇന്ത്യയിൽ ഇന്നും പ്രതിദിന കൊവിഡ് കേസുകൾ 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പോസിറ്റീവ് കേസുകളും 131 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുപരിപാടികളിൽ ഉള്ള ആൾക്കൂട്ടം ഒഴിവാക്കാനും, നിർബന്ധമായും മാസ്ക് ധരിക്കാനും സർക്കാർ നിർദേശിച്ചു. പൊതുപരിപാടികളിൽ 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ക്ക് വീഡിയോ കോൺഫറൻസ് മുഖേനയാണ് കൂടിക്കാഴ്ച. കൊവിഡ് രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളുടെ സാഹചര്യം യോഗത്തിൽ പ്രത്യേകം വിലയിരുത്തും.

ഗുജറാത്തിൽ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ധൻരാജ് നത്‌വാനിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾക്ക് 60,000ഓളം ആളുകളാണ് സ്റ്റേഡിയത്തിലെത്തിയത്. അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

More from Local News

Blogs