ബറാക് ന്യൂക്ലിയർ എനർജി പ്ലാന്റ് യൂണിറ്റ് 2; കൊമേഴ്ഷ്യൽ ഓപ്പറേഷൻസിനു തുടക്കം

ശുദ്ധമായ വൈദ്യുതോല്പാദനം ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്.

യു എ ഇ യുടെ ബറാക് ന്യൂക്ലിയർ എനർജി പ്ലാന്റ് യൂണിറ്റ് രണ്ടിന്റെ കൊമേഴ്ഷ്യൽ ഓപ്പറേഷൻസിനു തുടക്കം കുറിച്ചു. ശുദ്ധമായ വൈദ്യുതോല്പാദനം ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. ദേശീയ ട്രാൻസ്മിഷൻ ഗ്രിഡിലേക്ക് 1400 മെഗാ വാട്ട് സീറോ കാർബൺ എമിഷന് വൈദ്യുതി കൂട്ടിച്ചേർക്കാൻ യൂണിറ്റ് രണ്ടിന് സാധിക്കും. യൂണിറ്റ് 1 , 2 എന്നിവയിൽ നിന്നു ആകെ 2800 മെഗാവാട്ട്  വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. യു എ ഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നേട്ടത്തെ പ്രകീർത്തിച്ചു കൊണ്ടാണ് ഇത് സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ന്യൂക്ലിയർ എനർജി പ്ലാന്റിലെ  ജീവനക്കാരിൽ  70 ശതമാനം പേരും 35 വയസിനു താഴെയുള്ള യു എ ഇ പൗരന്മാരാണെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.  അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാനും ഈ നേട്ടത്തെ പ്രകീർത്തിച്ചു. 

More from Local News

Blogs