ബൂസ്റ്റർ ഷോട്ട് എടുക്കേണ്ട അവസാന തിയ്യതി സെപ്തംബര് 20

iStock [illustration]

മറ്റ് വാക്‌സിനുകൾക്ക് ബൂസ്റ്റർ ഷോട്ട് നിര്ബന്ധമല്ല

അബുദാബിയിലെ  താമസക്കാർ  കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റർ ഷോട്ട് സെപ്തംബര് 20 ന് മുമ്പ് സ്വീകരിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ബൂസ്റ്റർ ഷോട്ട് എടുത്തിരിക്കേണ്ട അവസാന തിയ്യതിയാണ് സെപ്തംബര് 20. 

ആറ്  മാസം മുമ്പ് സിനോഫാം വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർ അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താൻ ബൂസ്റ്റർ ഷോട്ട് എടുത്തിരിക്കണം. മാത്രമല്ല കോവിഡ് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹെൽത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിനും ബൂസ്റ്റർ ഷോട്ട് അനിവാര്യമാണെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 

അതേസമയം മറ്റ് വാക്‌സിനുകൾക്ക് ബൂസ്റ്റർ ഷോട്ട് നിര്ബന്ധമല്ലെന്നും , എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ ഔദ്യോഗിമായി അറിയിക്കുമെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

More from Local News

Blogs