മന്ത്രിമാരുടെയും മുതിർന്ന ഫെഡറൽ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വങ്ങൾ  വർധിപ്പിക്കുക ; പുതിയ ഉത്തരവിന് അംഗീകാരം

WAM

ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ സ്വീകരിച്ചു കാബിനറ്റ് ഏകോപനത്തോടെ അന്വേഷണം നടത്താൻ  പബ്ലിക് പ്രോസിക്യൂഷന് അനുവാദം നൽകുന്നതാണ് പുതിയ ഉത്തരവ്.

മന്ത്രിമാരുടെയും മുതിർന്ന ഫെഡറൽ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വങ്ങൾ  വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ഉത്തരവിന് അംഗീകാരം നൽകി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ . ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ സ്വീകരിച്ചു കാബിനറ്റ് ഏകോപനത്തോടെ അന്വേഷണം നടത്താൻ  പബ്ലിക് പ്രോസിക്യൂഷന് അനുവാദം നൽകുന്നതാണ് പുതിയ ഉത്തരവ്. 


അറ്റോർണി ജനറലിന് യാത്രാ നിരോധനം ഏർപ്പെടുത്താനും , ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഫണ്ട് മരവിപ്പിക്കാനും, ഭരണ,സാമ്പത്തിക ലംഘനങ്ങളുമായി ബന്ധപ്പെട്ട്  മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും  ഉത്തരവിലൂടെ സാധിക്കും. പുതിയ ഉത്തരവിന്റെ  വിശദാംശങ്ങൾ  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ പങ്കുവെച്ചു.

More from Local News

Blogs