യു എ ഇ യിൽ കോവിഡ് രോഗമുക്തി നിരക്ക്

രിശോധനയുടെ കാര്യത്തിലും രാജ്യം മുന്നിലാണ്. ഒക്ടോബര് 7 മുതൽ 13 വരെ രാജ്യമൊട്ടാകെ എട്ടുലക്ഷം പരിശോധനകളാണ് നടത്തിയത്.  

യു എ ഇ യിൽ കോവിഡ് രോഗമുക്തി നിരക്ക് കൂടുന്നത് ആശ്വാസകരമാകുന്നു. രോഗമുക്തിനിരക്ക് ഒരു ലക്ഷം കവിഞ്ഞു. പതിനഞ്ചുശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനയുടെ കാര്യത്തിലും രാജ്യം മുന്നിലാണ്. ഒക്ടോബര് 7 മുതൽ 13 വരെ രാജ്യമൊട്ടാകെ എട്ടുലക്ഷം പരിശോധനകളാണ് നടത്തിയത്.  

ഇന്ത്യയിൽ നിന്നും കോവിഡ് വ്യാപനം കുറയുന്നുവെന്ന ആശ്വാസകരമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിലവില്‍ 8,26,876 പേരാണ് ചികില്‍സയിലുള്ളത്. 63,01,928 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികില്‍സയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞദിവസത്തേക്കാളും കുറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞദിവസം 8,38,729  പേരായിരുന്നു ചികില്‍സയിലുണ്ടായിരുന്നത്. ഇന്നലെ 63,509 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 72,39,390 ആയി. 

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 730 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,10,586 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. 

More from Local News

Blogs