വിവേചനമില്ലാതെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കണം;റീം ബിന്റ് ഇബ്രാഹിം അൽ ഹാഷിമി

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാന്റെ നിർദ്ദേശം അനുസരിച്ചു കോവിഡ്  വ്യാപനം തടയുന്നതിനും  സമഗ്രമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനും  വേണ്ടി അന്തരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങളെ തുടർന്നും പിന്തുണക്കാൻ തീരുമാനിച്ചെന്നും മന്ത്രി

യു എ ഇ യിൽ  വിവേചനമില്ലാതെ എല്ലാവർക്കും  വാക്‌സിനും ചികിത്സയും ലഭ്യമാക്കിയത് കൊണ്ടാണ് കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ സാധിച്ചതെന്നു അന്തരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം ബിന്റ് ഇബ്രാഹിം അൽ ഹാഷിമി. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാന്റെ നിർദ്ദേശം അനുസരിച്ചു കോവിഡ്  വ്യാപനം തടയുന്നതിനും  സമഗ്രമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനും  വേണ്ടി അന്തരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങളെ തുടർന്നും പിന്തുണക്കാൻ തീരുമാനിച്ചെന്നും മന്ത്രി  കൂട്ടിച്ചേർത്തു. കോവിഡ് ഗ്ലോബൽ ആക്ഷൻ പ്ലാൻ വിദേശകാര്യ മന്ത്രി തല യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു റീം ബിന്റ് ഇബ്രാഹിം അൽ ഹാഷിമി.

ആഗോള ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും ഇതിലൂടെ  സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകളും ചികിത്സയും വിവേചനമില്ലാതെ എല്ലാവർക്കും തുല്യമായി വിതരണം ചെയ്യുന്നതിലൂടെ കോവിഡ് എന്ന മഹാമാരിയെ പിടിച്ചു നിർത്താമെന്നാണ് മന്ത്രി വിശദീകരിച്ചത്. കോവിഡ്
രൂക്ഷമാകുന്നതിനു മുൻപ് തന്നെ അതിനെ നേരിടാൻ സഹായഹസ്തം നീട്ടിയ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് അൽ ഹാഷിമി കൂട്ടിച്ചേർത്തു. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ടൺ മെഡിക്കൽ സഹായം വിവിധ രാജ്യങ്ങളിലേക്ക് യു എ ഇ കയറ്റി അയച്ചു.ഏകദേശം 140 രാജ്യങ്ങളിലേക്ക് വെന്റിലേറ്ററുകളും അയച്ചതെയി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി തുടർന്നും പ്രവർത്തിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത അവർ ആവർത്തിച്ച് ഉറപ്പിച്ചു.

ജപ്പാനും യുണൈറ്റഡ് സ്റ്റേറ്റ്സും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ  മീറ്റിംഗിൽ 30-ലധികം രാജ്യങ്ങളും നിരവധി സ്പെഷ്യലിസ്റ്റ് അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്തിരുന്നു.

 

More from Local News

Blogs