യുഎഇ  ഇന്ധന വിലയിൽ കുറവ്

സൂപ്പർ 98 പെട്രോൾ  ലിറ്ററിന്  മൂന്ന് ദിർഹം ഒരു  ഫിൽസാണ് പുതുക്കിയ നിരക്ക്

യുഎഇ  ഇന്ധന വിലയിൽ കുറവ് . സൂപ്പർ 98 പെട്രോൾ  ലിറ്ററിന്  മൂന്ന് ദിർഹം ഒരു  ഫിൽസാണ് പുതുക്കിയ നിരക്ക് . കഴിഞ്ഞ മാസം 3 ദിർഹം 9 ഫിൽസായിരുന്നു നിരക്ക്.  സ്പെഷ്യൽ 95  പെട്രോൾ  ലിറ്ററിന് 2  ദിർഹം 90 ഫിൽസാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം 2 ദിർഹം 97 ഫിൽസായിരുന്നു നിരക്ക്. ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 82 ഫിൽസാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം 2 ദിർഹം 90 ഫിൽസായിരുന്നു ഇ പ്ലസ് നിരക്ക്.

 

ഡീസൽ ലിറ്ററിന് 3 ദിർഹം 3 ഫിൽസാണ് പുതുക്കിയ നിരക്ക്. മാർച്ചിൽ 3 ദിർഹം 14 ഫിൽസായിരുന്നു വില.

ഏപ്രിൽ 1 മുതൽ നിരക്ക് പ്രാബല്യത്തിലാകും

More from Local News

Blogs