യുഎഇ യിൽ സ്കൂൾ തുറക്കുന്ന ആദ്യ ദിനം പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി

സ്കൂൾ തുറക്കുന്ന  ആദ്യ ദിവസത്തിന് മുമ്പ് 96 മണിക്കൂർ സാധുതയുള്ള നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസൾട്ടാണ് നിർബന്ധമാക്കിയത്

യുഎഇ യിൽ 12 വയസും അതിൽ കൂടുതൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും  സ്‌കൂൾ ജീവനക്കാർക്കും സ്കൂൾ തുറക്കുന്ന ദിവസം പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി. സ്കൂൾ തുറക്കുന്ന  ആദ്യ ദിവസത്തിന് മുമ്പ് 96 മണിക്കൂർ സാധുതയുള്ള നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസൾട്ടാണ് നിർബന്ധമാക്കിയത്. ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ പീരിയോഡിക് പിസിആർ പരിശോധനകൾ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. 

കോവിഡ് ബാധിച്ച  വിദ്യാർത്ഥികൾക്കോ ​​​​ജീവനക്കാർക്കോ, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർക്കോ  മെഡിക്കൽ റെക്കോർഡ് സമർപ്പിച്ചാൽ  ഓൺലൈൻ  പഠനം സാധ്യമാണ്.  സ്കൂളുകളിലെ  അടഞ്ഞ മുറികളിൽ മാസ്‌ക്കുകൾ നിർബന്ധമാക്കിയിട്ടുണ്ട് . 

More from Local News

Blogs