യുഎഇയും പാകിസ്ഥാനും ഉഭയകക്ഷി ബന്ധം ശക്തമാക്കും

WAM

യുഎഇ  പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും  പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി

യുഎഇയും പാകിസ്ഥാനും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. യുഎഇ  പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും  പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി. നിരവധി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ഇരുവരും അവലോകനം ചെയ്യുകയും ചെയ്തു. പാകിസ്ഥാനിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ യുഎഇ  നൽകിയ തുടർച്ചയായ പിന്തുണയ്‌ക്ക് ഷെഹ്ബാസ്  ഷെരീഫ്  യുഎഇ പ്രെസിഡന്റിനു  നന്ദിയും അഭിനന്ദനവും അറിയിച്ചു.

More from Local News

Blogs