എണ്ണ ഇതര വിദേശ വ്യാപാരത്തിൽ ഒരു ട്രില്യൺ ദിർഹം റെക്കോർഡ് നേട്ടവുമായി യുഎഇ

Supplied

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്റർ  അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ റെക്കോർഡ് നേട്ടം. ഈ  വർഷത്തിന്റെ ആദ്യ പകുതിയിൽ വിദേശ വ്യാപാരം ഒരു ട്രില്യൺ ദിർഹം കടന്നാണ് റെക്കോർഡ് സൃഷ്ട്ടിച്ചിരിക്കുന്നത്. യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ആദ്യ ആറ് മാസത്തിനുള്ളിൽ 1.58 ട്രില്യൺ ദിർഹത്തിലാണെത്തിയത്. കഴിഞ്ഞ അർദ്ധവർഷത്തെ അപേക്ഷിച്ച് 17 ശതമാനംത്തിന്റെ വളർച്ചയാണ്  രേഖപ്പെടുത്തിയത്. 
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്റർ  അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

More from Local News

Blogs