രക്ഷിതാക്കൾ പാലിക്കേണ്ട കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ; നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയുടെ വിശദീകരണം

രക്ഷിതാക്കൾക്ക് സ്കൂൾ പരിസരത്തു പ്രവേശിക്കണമെങ്കിൽ അവരുടെ വാക്‌സിനേഷൻ എടുത്ത രേഖയോ അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിലുള്ള പിസിആർ  നെഗറ്റീവ് പരിശോധന ഫലമോ ഹാജരാക്കണം

ദുബായിൽ  സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഈ അധ്യയന വർഷം  നിർബന്ധമായും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം . ഇത് സംബന്ധിച്ചു  നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ്  അതോറിറ്റി ഡയറക്ടർ ജനറൽ ഡോ.അബ്ദുള്ള കറാം വിശദീകരണം നൽകി. 

രക്ഷിതാക്കൾക്ക് സ്കൂൾ പരിസരത്തു പ്രവേശിക്കണമെങ്കിൽ അവരുടെ വാക്‌സിനേഷൻ എടുത്ത രേഖയോ അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിലുള്ള പിസിആർ  നെഗറ്റീവ് പരിശോധന ഫലമോ ഹാജരാക്കണം. അതേ സമയം സ്കൂളിനകത്തു പ്രവേശിക്കാത്ത രക്ഷിതാക്കൾക്ക് ഇത് ബാധകമല്ല. അതായത് സ്കൂൾ ഗേറ്റിനടുത്തുവരെ മാത്രം കുട്ടികളെ എത്തിക്കുന്ന മാതാപിതാക്കൾക്ക് നിയമം ബാധകമാകില്ല എന്ന് ഡോ.അബ്ദുള്ള കറാം വ്യക്തമാക്കി. 

ദുബായ് നിവാസികൾക്കിടയിലെ വാക്‌സിനേഷൻ നിരക്ക് ഉയർന്നു നിൽക്കുകയാണെന്നും അതിനാലാണ് വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന നിർബന്ധമക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
പുതിയ അധ്യയന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ വിദൂര പഠനം അവസാനിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു. എന്നാൽ വാക്‌സിൻ സ്വീകരിച്ച രക്ഷിതാക്കൾക്ക് സ്കൂളിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിയമ തടസമില്ല. 

ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും  ഒക്ടോബർ 3 മുതലാണ്  വ്യക്തിഗത പഠനം നിർബന്ധമാക്കുക. എന്നാൽ ഒക്ടോബര് മൂന്ന് വരെ  സ്കൂളുകളിൽ വിദൂര പഠനവും , നേരിട്ടെത്തിയുള്ള പഠന ഓപ്ഷനുകളും നൽകുന്നത് തുടരുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ദുബായിലെ 96 ശതമാനത്തിലധികം അധ്യാപക ജീവനക്കാരും , 12 മുതൽ 17 വയസ്സുവരെയുള്ള 70 ശതമാനം കുട്ടികളും കോവിഡ്   പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. അതെ സമയം വാക്‌സിൻ സ്വീകരിക്കാത്ത സ്കൂൾ ജീവനക്കാർ നിർബന്ധമായും ഓരോ ആഴ്ചയിലും പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഹാജരാക്കുകയും വേണമെന്ന് അധികൃതർ ആവർത്തിച്ചു. 

More from Local News

Blogs