റമദാനിൽ  ഉംറ; നുസുക്ക് ആപ്ലിക്കേഷനിൽ യു എ ഇ പൗരന്മാർ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.mofaic.gov.ae വഴിയോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ  UAEMOFAIC വഴിയോ ഉംറ നിർവഹിക്കുന്ന എല്ലാ  കുടുംബാംഗങ്ങളും രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ

റമദാനിൽ  ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ  യാത്രയ്ക് മുമ്പ് മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ട കാര്യങ്ങൾ  ഓർമിപ്പിച്ചു യു എ ഇ  വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. ഉംറ നിർവഹിക്കാനുള്ള പെർമിറ്റ് നേടുന്നതിനും  അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും നുസുക്ക് ആപ്ലിക്കേഷനിൽ യു എ ഇ പൗരന്മാർ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി.പാസ്‌പോർട്ടിന്റെ സാധുത ഉറപ്പാക്കാനും   പ്രവേശന ആവശ്യകതകളും നടപടിക്രമങ്ങളും അവലോകനം ചെയ്യാനും  സാധിക്കുന്ന  മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിക്കണമെന്നു അതോറിറ്റി പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.mofaic.gov.ae വഴിയോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ  UAEMOFAIC വഴിയോ ഉംറ നിർവഹിക്കുന്ന എല്ലാ  കുടുംബാംഗങ്ങളും രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു . അടിയന്തര സാഹചര്യങ്ങളിൽ മന്ത്രാലയത്തിനും  വിദേശത്തുള്ള മിഷനുകൾക്കും  തീർത്ഥാടകരുമായി എളുപ്പത്തിൽ  ആശയവിനിമയം സാധ്യമാക്കാൻ ഇതിലൂടെ സാധിക്കും. 

More from Local News

Blogs