റഷ്യ ഉക്രൈൻ സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎഇ

Twitter @UAEMissionToUN

യു എൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവെ യു എ ഇ യിൽ നിന്നുള്ള യു എന്നിലെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ഹേർ എക്സലൻസി ലാന നുസൈബെയാണ്  ഇക്കാര്യം ആവശ്യപ്പെട്ടത്. 

റഷ്യ ഉക്രൈൻ സംഘർഷം  അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും നേതാക്കൾ പ്രതിജ്ഞാബദ്ധരാണെന്നു യുഎ ഇ. യുദ്ധം അവസാനിപ്പിക്കണമെന്ന് യു എ ഇ ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യു എൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവെ യു എ ഇ യിൽ നിന്നുള്ള യു എന്നിലെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ഹേർ എക്സലൻസി ലാന നുസൈബെയാണ്  ഇക്കാര്യം ആവശ്യപ്പെട്ടത്. 
നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നതിനാൽ  സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ലാന നുസൈബ ചൂണ്ടിക്കാട്ടി. യുഎൻ കൗൺസിലിന്റെ പിന്തുണയോടെ യുദ്ധം അവസാനിപ്പിക്കാൻ  ഇരുപക്ഷത്തു നിന്നുമുള്ള നേതാക്കൾ പ്രതിജ്ഞാബദ്ധരാണെന്ന്  അവർ പറഞ്ഞു. 
കഴിഞ്ഞ ദിവസമായിരുന്നു ഉക്രൈൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് . രാജ്യത്തെ അഭിനന്ദിക്കുന്നതായും ലാന നുസൈബ പറഞ്ഞു. 
അതെസമയം റഷ്യ നടത്തിയ ആക്രമണത്തിൽ    ഉക്രൈനിൽ  രണ്ടു കുട്ടികൾ ഉൾപ്പടെ 25 പേർ കൂടി കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു. 
ഉക്രെയ്‌നിനെതിരായ രാസായുധ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നു യു എൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാഷെലെറ്റ്റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

More from Local News

Blogs