വയോജനങ്ങളുടെ ആരോഗ്യപരിപാലനം ; ദുബായിൽ സേവന കേന്ദ്രം

Supplied

യു എ ഇ യിലെ തന്നെ വയോജന പരിചരണത്തിന്റെ മികവിന്റെ കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷ

വൃദ്ധർക്കായുള്ള യു എ ഇ യിലെ ആദ്യ ആരോഗ്യപരിപാലന സേവന കേന്ദ്രം ദുബായിൽ ആരംഭിക്കും.

250 കിടക്കകളുള്ള വിറ്റ എൽഡർലി കെയർ കോംപ്ലെക്സിന്റെ സേവനം  65 വയസ്സിനു മുകളിലുള്ള എമിറാത്തികൾക്കും  പ്രവാസികൾക്കും ലഭ്യമാകും. 

ദുബായ് ഹെൽത്ത് കെയർ സിറ്റിയും  ഹെൽത്ത് കെയർ ഇൻവെസ്റ്റ്മെന്റ്  ഫേം വീറ്റയും സംയുക്തമായി ചേർന്നാണ് വൃദ്ധർക്കായുള്ള ആരോഗ്യ പരിപാലന കേന്ദ്രം തുടങ്ങുന്നത്. യു എ ഇ യിലെ തന്നെ വയോജന പരിചരണത്തിന്റെ മികവിന്റെ കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷ. 

ഔട്ട് പേഷ്യന്റ് ജെറിയാട്രിക് മെഡിക്കൽ സെന്റർ, അഡ്വാൻസ്ഡ് നഴ്സിംഗ് ഹോം , അൽഷിമേഴ്സ് സെന്റർ, എൽഡർലി ഡേ കെയർ സെന്റർ, പുനരധിവാസ സൗകര്യം, വെന്റിലേറ്റഡ് കെയർ സെന്റർ, ഹോം കെയർ സെന്റർ, ഹോം ഹെൽത്ത് മോണിറ്ററിംഗ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ  കേന്ദ്രം. 

 മുൻനിര ആരോഗ്യ പരിപാലന കേന്ദ്രമെന്ന  ദുബായിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് പുതിയ പദ്ധതി. 

More from Local News

Blogs