വീണ്ടും യുദ്ധം

'ഒരേ ഭൂമി ഒരേ ആകാശം ഒരേ വെള്ളം ഒരേ ആഹാരം' 'ഒരേ വൃക്ഷം ഒരേ രക്തം ഒരേ ദുഃഖം ഒരേ സ്വപ്‌നം'

സ്‌പെഷ്യൽ ന്യൂസ്
വീണ്ടും യുദ്ധം


യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍
സഹോദരങ്ങൾ
ഒന്നിച്ചു തലയില്‍ കൈവച്ചു.
'എന്തിനായിരുന്നു യുദ്ധം?'
ഒരുകൂട്ടർ പറഞ്ഞു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
മറ്റൊരു കൂട്ടർ ഓര്‍മ്മിച്ചു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
'ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം'
'ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്‌നം'
അവരിങ്ങനെ പരസ്പരം ഏറ്റുപാടി.
എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി
വീണ്ടും പരസ്പരം വെടിവെച്ചു തുടങ്ങി.
(സച്ചിദാനന്ദന്റെ യുദ്ധം കഴിഞ്ഞെന്ന കവിത
ചില്ലറ ഭേദഗതികളോടെ)

More from Local News

Blogs