സ്കൂൾ,നഴ്സറി ബസുകൾ പരിശോധിച്ച് ആർടിഎ

286 സ്കൂളുകളിലാണ് ആർടിഎ പരിശോധന നടത്തുന്നത്. 

ദുബായിൽ സ്കൂളുകളിലും നഴ്സറികളിലും സർവീസ് നടത്തുന്ന ബസുകൾ പരിശോധിച്ച് ആർ ടി എ.286 സ്കൂളുകളിലാണ് ആർടിഎ പരിശോധന നടത്തുന്നത്. 
കഴിഞ്ഞ അധ്യയന വർഷം റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് ആർടിഎ സ്കൂൾ ബസുകൾ പരിശോധിക്കുന്നത്. ബസുകളുടെ സുരക്ഷ, വൃത്തി, ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള പെർമിറ്റുകൾ,   തുടങ്ങിയ കാര്യങ്ങളാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പരിശോധിക്കുന്നത്. 
 80 കിലോമീറ്ററിൽ കൂടാത്ത വിധം ബസുകളുടെ സ്പീഡ് ലിമിറ്റിന്റെ പരിധി നിശ്ചയിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളും ആർടിഎ ഉറപ്പാക്കുന്നുണ്ട്.  ഓരോ ബസിലും സ്പീഡ് കൺട്രോൾ ഉപകരണം ഘടിപ്പിക്കണം. ഓരോ ബസിലും ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ടായിരിക്കണം, 6 കിലോ ഭാരമുള്ള അഗ്നിശമന ഉപകരണം നിയുക്ത സ്ഥലത്ത് സ്ഥാപിക്കണം, എന്നിങ്ങനെയുള്ള ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങളാണ് ആർ ടി എ പരിശോധിച്ച് ഉറപ്പാക്കുന്നത്. സ്കൂൾ ബസുകളുടെ എല്ലാ മോഡലുകളും നിർമ്മാണ തീയതി മുതൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുത്,  ഓരോ ബസിനും യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ എമർജൻസി എക്സിറ്റുകൾ ഉണ്ടായിരിക്കണം, ഓരോ വശത്തും കുറഞ്ഞത് ഒരു എമർജൻസി എക്സിറ്റ് ഉണ്ടായിരിക്കണമെന്നതും നിര്ബന്ധമാണ്.  എക്സിറ്റ് ലൊക്കേഷനുകൾ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളും അധികൃതർ പരിശോധിക്കും. 

More from Local News

Blogs