സ്പീഡ് ബൂസ്റ്റർ; 1097 വാഹനങ്ങൾ പിടിച്ചെടുത്ത്‌ ദുബായ് പോലീസ്

അനധികൃതമായി സ്പീഡ് ബൂസ്റ്ററുകൾ ഘടിപ്പിച്ച 1097 വാഹനങ്ങൾ ദുബായിൽ പോലീസ് പിടിച്ചെടുത്തു. നിയമവിരുദ്ധമായി പരിഷ്കരിച്ച കറുകൾക്കെതിരായ പോലീസ് പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.

അനധികൃതമായി സ്പീഡ് ബൂസ്റ്ററുകൾ ഘടിപ്പിച്ച 1097 വാഹനങ്ങൾ ദുബായിൽ പോലീസ് പിടിച്ചെടുത്തു. നിയമവിരുദ്ധമായി പരിഷ്കരിച്ച കറുകൾക്കെതിരായ പോലീസ് പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.എഞ്ചിനുള്ള വാഹനങ്ങളിൽ കൂടുതൽ വേഗതയിൽ മാറ്റം വരുത്തിയ വാഹനങ്ങളെ ലക്ഷ്യമിട്ടിരുന്നു ക്യാമ്പയിൻ. മാരകമായ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന എഞ്ചിൻ പരിഷ്കരണത്തിലൂടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് ജനറൽ ട്രാഫിക് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു . അനധികൃതമായി വാഹനങ്ങൾ പരിഷ്കരിച്ചാൽ 1000 ദിർഹം പിഴ ഈടാക്കും. കൂടാതെ 12 ബ്ലാക്ക് പോയിന്റ്. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവയാണ് ശിക്ഷ. 

More from Local News

Blogs