തെച്ചിക്കോട്ട് രാമചന്ദ്രന്റെ കഥ

കേരളത്തില്‍ ഇപ്പൊള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍  ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്‍..... വിരിഞ്ഞ മസ്തകം കൊഴുത്തുരുണ്ട ഉടല്‍, ഉറച്ച കാലുകള്‍

കേരളത്തില്‍ ഇപ്പൊള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ 
ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്‍.....
വിരിഞ്ഞ മസ്തകം
കൊഴുത്തുരുണ്ട ഉടല്‍, ഉറച്ച കാലുകള്‍

പത്തരയടി ഉയരമുണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഇരിക്കസ്ഥാനത്തു നിന്ന് 317 സെന്റിമീറ്റര്‍. ഉടലിന് 345 സെന്റിമീറ്റര്‍ നീളം. കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാന. ഏഷ്യന്‍ ആനകളില്‍ ഉയരത്തില്‍ രണ്ടാംസ്ഥാനം. ലക്ഷണമൊത്ത ഉടല്‍നിറവും നഖങ്ങളും നിലംമുട്ടുന്ന തുമ്പിക്കൈയുമുണ്ട്. കോലം കയറ്റിയാല്‍ ഇറക്കുംവരെ മസ്തകം താഴ്ത്തില്ല. ഈ ഒറ്റനില്‍പ്പിനാണ് പൂരപ്പറമ്പില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരപ്രേമികളുടെ ആര്‍പ്പുവിളി കിട്ടാറുള്ളത്. ഗജരാജ കേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ആരാധകര്‍ കല്‍പ്പിച്ചുകൊടുത്ത നിരവധി പട്ടങ്ങളും

More from Local News

Blogs