എൻഡോസൾഫാൻ ഇരകളുടെ സമരം പിൻവലിച്ചു. സർക്കാരുമായുള്ള ചർച്ച വിജയം.

എൻഡോസൾഫാൻ വിഷയത്തിൽ സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച വിജയം. സമരക്കാരുടെ ആവശ്യങ്ങൾ സര്‍ക്കാർ അംഗീകരിച്ചു. ഇതേ തുടർന്നു തിരുവനന്തപുരത്ത് എൻഡോസള്‍ഫാൻ ഇരകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്.
ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.

More from International News

Blogs