170 ലധികംതീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
കനത്ത ചൂടും ഉഷ്ണ തരംഗവും മൂലം വലയുന്ന കാനഡയിലെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കാട്ടു തീ പടർന്ന് പിടിക്കുന്നു. കാട്ട് തീ പടർന്നു പിടിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാരെ ഒഴിപ്പിക്കുകയാണ് കനേഡിയൻ സൈന്യം .റെക്കോർഡ് താപനിലയാണ് കാനഡയിൽ. കാനഡയിലെ എക്കാലത്തെയും ഉയർന്ന താപനില 49.6 സെൽസിസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
170 ലധികംതീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിന്നലാക്രമണവും ഉണ്ടായെന്നാണ് റിപ്പോർട്ട്. ലിറ്റൺ ഗ്രാമത്തിൽ രണ്ട് പേര് മരിച്ചതായി ബിബി സി റിപ്പോർട്ട് ചെയുന്നു. കൂടുതൽ മേഖലകളിലേക്ക് കാറ്റ് തീ പടർന്നു പിടിക്കാമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജനവാസ മേഖലകളിൽ നിന്നും ആളുകളെ മാറ്റുകയാണ്.കാനഡയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് കൂടുതലായും കാട്ടു തീ അതിവേഗത്തിൽ പടർന്ന് പിടിക്കുന്നത്.അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് റെക്കാഡ് താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നല്കി.

Putin to talk of war and peace at marathon news conference
Bangladesh rocked by unrest after death of student leader
Suspected gunman in Brown University shooting found dead
No evidence alleged Bondi gunmen received military training in Philippines
