Special News

 • ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ

  ഐ പി എല്ലിലൊരു കളി തോറ്റാൽ തോറ്റ ടീമിന്റെ ക്യാപ്റ്റനോടുള്ള വെറുപ്പ്  നിങ്ങളെങ്ങെനെയാണ് പ്രകടിപ്പിക്കുന്നത്? അയാളെ തെറിവിളിച്ച കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ തെറിവിളിക്കും.  അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്നാലെ കൂടി ഡിസ്‌ലൈക് ചെയ്യും. ഈ മനോഭാവം പോലും പൊതുസമൂഹത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല.  ഇതുപോലെ തന്നെ നിങ്ങൾക്കിഷ്ടമല്ലാത്ത സിനിമയിൽ അഭിനയിക്കാൻ  ഒരഭിനേതാവ് തയ്യാറായാൽ അയാളോടുള്ള പ്രതികരണം എങ്ങനെയായിരിക്കും? നേരത്തെപ്പറഞ്ഞതു തന്നെയാണ് ഉത്തരം.  എന്നാൽ നിങ്ങൾക്കിഷ്ടമല്ലാത്തതു ചെയ്താൽ ചെയ്തയാളിന്റെ  കുഞ്ഞുമകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത്  എന്തു മനോവിചാരമാണ്. നിങ്ങൾക്കിഷ്ടമല്ലാത്ത കാര്യങ്ങളുണ്ടായാൽ ആദ്യം തോന്നുന്നത്  ഈ വിചാരമാണെങ്കിൽ നമ്മളിപ്പോഴും ഏതു ലോകത്താണ് ജീവിക്കുന്നത്? ധോണിയോടും വിജയ്‌സേതുപതിയോടും വിദ്വേഷപ്രകടനം നടത്തിയതിങ്ങനെയാണെങ്കിൽ  സാധാരണമനുഷ്യരോട് നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്.  എന്തൊരു സ്ത്രീ വിരുദ്ധത സ്ത്രീ വിരുദ്ധത അങ്ങനൊരു നിലപാടെടുക്കും മുമ്പ് ഒന്നു കണ്ണാടി നോക്കൂ. എന്നിട്ട് സത്യസന്ധമായി പറയൂ  ഞാനൊരു സ്ത്രീവിരുദ്ധതയും ചെയ്യുന്നില്ലെന്ന്... സ്‌പെഷ്യൽ ന്യൂസ്  ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ See omnystudio.com/listener for privacy information.

 • അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ

  മാത്തുക്കുട്ടിക്ക് ആണിന്റെ രൂപമായിരുന്നു  എന്നാൽ പെണ്ണിന്റെ സ്വഭാവമായിരുന്നു.  അതുകൊണ്ടവൾക്ക് മേരിക്കുട്ടിയാവണമെന്ന ആഗ്രഹം വീട്ടിൽ തുറന്നുപറഞ്ഞു.  അതുണ്ടാക്കിയ പ്രതിസന്ധികളാണ് ഞാൻ മേരിക്കുട്ടിയെന്ന സിനിമ. വീട്ടിനുള്ളിൽ നിന്നു തുടങ്ങുന്നു അവളുടെ പ്രശ്നങ്ങൾ. സമൂഹം മേരിക്കുട്ടിമാരെ ശിഖണ്ടിയെന്നും മൂന്നാം ലിംഗമെന്നും  ഹിജടയെന്നും നപുംസകമെന്നുമൊക്കെ വിളിച്ചു കളിയാക്കി.  അതിന്റെ കാരണം അവരെന്താണ് എന്നറിയാത്തത് കൊണ്ടായിരുന്നു. ട്രാന്‍സ്ജന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍, ഇന്റര്‍ സെക്‌സ്, LGBTQI ഇതൊക്കെ എന്താണെന്ന് എത്രപേർക്കറിയാം? ഞാൻ മേരിക്കുട്ടിമാത്രമല്ല ഇന്ദ്രൻസിനു പുരസ്‌കാരം കിട്ടിയ  ആളൊരുക്കവും ഇതേ വിഷയമാണ് പരാമർശിച്ചത്.  ട്രാന്‍സ്ജന്‍ഡര്‍ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സിനിമകൾ  അതിൽ ഞാൻ മേരിക്കുട്ടി വാണിജ്യപരമായി വിജയിച്ചതാണ്. അതിനർത്ഥം കൂടുതൽ ആളുകൾ കണ്ടുവെന്ന്. അങ്ങനെയെങ്കിൽ ഇവരോട് നമ്മുടെ മനോഭാവം മാറേണ്ടതല്ലേ? എന്നിട്ട് മാറിയോ? സ്‌പെഷ്യൽ ന്യൂസ്  അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ See omnystudio.com/listener for privacy information.

 • ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട

  ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി' അക്കിത്തം പ്രധാനമായി പറഞ്ഞത്  ' ജന്മന ഏതു മനുഷ്യനും നല്ലവനാണ് ' എന്നാണ്.  അതുകൊണ്ടാണ് സ്നേഹവും സമത്വവും കൊതിച്ചൊരു   കവി ഹൃദയം അദേഹത്തിനു സ്വന്തമായത്. സ്വച്ഛമായ ഭൂമി  സംസ്കാരസമ്പന്നനായ മനുഷ്യൻ  സമാധാനത്തിന്റെ ദർശനം  മഹാകവി അക്കിത്തം ''സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ ജീവൻ കൊണ്ടും സ്നേഹിക്കും ലോകം തിരിച്ച്ചെന്നെയു-  മേന്നെ'' സ്നേഹത്തിന്റെ, പരോപകാരത്തിന്റെ, നന്മയുടെ  സൂര്യപ്രകാശം കവിതയിലും  വിശുദ്ധിയുടെ നറുനിലാവ് ജീവിതത്തിലും   പകർത്തിയ കവി   സ്‌പെഷ്യൽ ന്യൂസ്  ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട See omnystudio.com/listener for privacy information.

 • വിത്തെടുത്തുണ്ണരുതേ നാട്ടാരേ...

  കന്നിയിലെ മകം നക്ഷത്രം  നെല്ലിന്റെ പിറന്നാളാണെന്ന്.. നെല്ലിനെ കുറിച്ചു പറഞ്ഞാൽ തീർച്ചയായും  ചെറുവയൽ രാമനെക്കുറിച്ചു പറയണം. അദ്ദേഹം മുന്നോട്ടുവെക്കുന്ന വിത്തറിവുകൾ  കൃഷിപാഠങ്ങൾ  വാസ്തവത്തിൽ ജീവിത പാഠങ്ങളാണ്. ജീവിക്കാൻ വേണ്ടി കൃഷി ചെയ്തിരുന്നതും  കച്ചവടത്തിനായി കൃഷി ചെയ്യുന്നതും തമ്മിലുള്ള വിത്യാസം  ഇന്നത്തെ കമ്പോള ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്. മണ്ണിൽ പണിയെടുക്കാൻ ക്ഷമ വേണം  തിരക്കിട്ടോടുന്നവർക്ക് കൃഷിപ്പണി പറ്റിയതല്ല  മണ്ണറിഞ്ഞു വിത്തിടണം  ഇതടിസ്ഥാന പാഠമാണ്  കൃഷിക്കും ജീവിതത്തിനും   സ്‌പെഷ്യൽ ന്യൂസ്  വിത്തെടുത്തുണ്ണരുതേ നാട്ടാരേ... See omnystudio.com/listener for privacy information.

 • എന്റെ സ്‌കൂൾ എന്റെ അഭിമാനം

  ഒരധ്യാപകൻ ഒരിക്കൽ മുൻകൂട്ടി അറിയിക്കാതെയൊരു പരീക്ഷ നടത്തി. അമ്പരപ്പോടെ കുട്ടികൾ ചോദ്യപേപ്പർ ഏറ്റുവാങ്ങി. എല്ലാവർക്കും ചോദ്യപേപ്പർ നൽകിയശേഷം ഉത്തരമെഴുതാൻ അധ്യാപകൻ നിർദേശിച്ചു. ചോദ്യപേപ്പർ തുറന്നുനോക്കിയ കുട്ടികൾ ഞെട്ടി. ചോദ്യങ്ങളില്ല അവർ പരസ്പരം നോക്കി  ആരുടെ ചോദ്യക്കടലാസിലും ചോദ്യങ്ങളില്ല.  വെറും വെളുത്ത കടലാസ്സ്  കടലാസിന്റെ നടുക്കൊരു കറുത്ത പുള്ളി, അത്ര മാത്രം  ചോദ്യമെവിടെ? കുട്ടികൾ ചോദിച്ചു  ''ഇതു തന്നെ ചോദ്യം''. അധ്യാപകന്റെ മറുപടി. നിങ്ങളെന്തുകാണുന്നുവെന്ന് മാത്രം ഉത്തരമെഴുതുക അതാണ് ചോദ്യം    സ്‌പെഷ്യൽ ന്യൂസ്  എന്റെ സ്‌കൂൾ എന്റെ അഭിമാനം See omnystudio.com/listener for privacy information.

 • ഫീൽ ദി ഡാർക്‌നെസ്സ്

  കാൻഡിൽ ലൈറ്റ് ഡിന്നറിനെക്കുറിച്ചറിയാം  എന്നാൽ ഡൈൻ ഇൻ ദി ഡാർക്‌നെസിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല  ഇരുളും വെളിച്ചവുമൊക്കെ നമുക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാം  അതിനനുസരിച്ച് കാഴ്ചകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം ലോക കാഴ്ചദിനത്തിൽ ടിഫാനി ബ്രാറിന്റെ ജീവിതം പറയുന്നു അതുവഴി കാഴ്ചയുടെ വ്യത്യസ്തമാനങ്ങളെക്കുറിച്ചും. കൺമുന്നിലെ കാഴ്ചകളെ കാണാൻ മടിക്കുന്നതിനെപ്പറ്റി  കണ്ണുണ്ടായിട്ടും കണ്ണില്ലാത്തവരായി ജീവിക്കുന്നതിനെപ്പറ്റി.. വല്ലപ്പോഴുമെങ്കിലും ഇരുട്ട് അനുഭവിക്കുക തന്നെ വേണം  എങ്കിലേ വെളിച്ചത്തിന്റെ വെളിച്ചം ആസ്വദിക്കാൻ കഴിയൂ  സ്‌പെഷ്യൽ ന്യൂസ്  ഫീൽ ദി ഡാർക്‌നെസ്സ് See omnystudio.com/listener for privacy information.

 • അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്!

  എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ്  അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ  അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും  ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും എന്റെ മൊബൈൽ, എന്റെ ലാപ്ടോപ്പ്  അതിൽ ഞാൻ ഇഷ്ടമുള്ളതൊക്കെ സൂക്ഷിക്കും   എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ്  അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ  അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും  ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും   എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്  അതിൽ നിന്നു എന്തും ഞാൻ ഷെയർ ചെയ്യും. ഇപ്പറഞ്ഞതൊക്കെ പൗരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ  വരുന്നതാണെന്നൊക്കെ വാദിക്കാൻ വരട്ടെ! കാണേണ്ടാത്തതുണ്ട്  ഷെയർ ചെയ്യപ്പെടാൻ പാടില്ലാത്തതുണ്ട്  വാതിലടച്ചിരുന്ന് കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ  കാണുന്നവർ അറിയണം  സൈബർ ലോകത്തിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ്. കൂട്ടുകാരൻ അയച്ചുതന്നത് ഫോണിൽ ഉണ്ടെന്നേയുള്ളൂ, ഞാൻ കണ്ടില്ല എന്നുപറയുന്നവരും ഓർക്കുക...   സ്‌പെഷ്യൽ ന്യൂസ്  അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്! See omnystudio.com/listener for privacy information.

 • മഹേഷിനു വേണ്ടി പ്രതിപക്ഷത്തിന്റെ പ്രതികാരം

  കുട്ടിക്കാലത്തു രുചിച്ച അനുഭവങ്ങളുടെ സമൃദ്ധിയിലാണ്  വീടൊരു മധുരസ്മൃതിയാവുന്നത്. അമ്മയുടെ മടിയിൽ നിന്നിറങ്ങി മുറ്റത്തു കളിച്ചത്, അച്ഛന്റെ വിരലിൽ തൂങ്ങി നടവഴിയിലൂടെ നടന്നത്, മൂവാണ്ടൻമാവിന്റെ തണലിൽ കഞ്ഞിയും കറിയും വച്ചു കളിച്ചത്, ചാണകത്തിൽ തെന്നി വീണത്, ചെളിവെള്ളത്തിൽ ഉരുണ്ടു മറിഞ്ഞത്.... എന്നാൽ വീടില്ലാത്തവന് ഇതിലേതാണ് രുചിക്കാൻ കഴിയുന്നത്. കേറിക്കിടാനൊരിടം സ്വന്തമായില്ലാത്തവന്  ഓർമകളുടെ സമൃദ്ധിയല്ല, വെറും ശൂന്യത മാത്രം. എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കപ്പെടണം  ഭരണകൂടങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് അതുതന്നെയാവണം മുന്നോട്ടുവെക്കുന്നതൊരു ചലഞ്ചാണ്  വീടൊരു രാഷ്ട്രീയ പ്രചാരണായുധമാകുമ്പോൾ  ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നിൽ വയ്ക്കുന്ന  ഹോം ചലഞ്ച്!! ഏറ്റെടുക്കാനുള്ള ആർജ്ജവമുണ്ടോ? സ്‌പെഷ്യൽ ന്യൂസ്  മഹേഷിനു വേണ്ടി പ്രതിപക്ഷത്തിന്റെ പ്രതികാരം See omnystudio.com/listener for privacy information.

 • ഇന്ത്യയുടെ മകളല്ല ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്

  'ഗുഡ് വാല്യൂസ് ഇല്ലാത്തതു കൊണ്ട്, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ട്, പെരുമാറ്റം ശരിയല്ലാത്തതു കൊണ്ട്,  ഫാഷനബ്ൾ വേഷങ്ങളിട്ട് പ്രലോഭിപ്പിക്കുന്നതു കൊണ്ട്..' എന്തുകൊണ്ട് പീഡനങ്ങൾ അവർത്തിക്കപ്പെടുന്നുവെന്നതിന്റെ  ഉത്തരങ്ങളാണ്.. പുല്ലുചെത്താൻ പാടത്തേക്കിറങ്ങിയ ഹത്രാസിലെ പെൺകുട്ടി, കോവിഡ് ബാധിച്ച് ആംബുലൻസിൽ കയറിയ ആറന്മുളയിലെ  പെൺകുട്ടി,  ഉന്നാവിലെ, വാളയാറിലെ.............. ഈ പെൺകുട്ടികളൊക്കെ ഏതുവേഷം ധരിച്ചതിന്റെ പേരിലാണ്, ഏതു പെരുമാറ്റത്തിന്റെ പേരിലാണ്, ഏതു മൂല്യമില്ലായ്മയുടെ പേരിലാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്? ഓരോ പതിനഞ്ചു മിനിട്ടിലും ഇന്ത്യയിൽ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നുവെന്നാണ്  നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ട്. പീഡിപ്പിക്കപ്പെടുന്നവരെ 'നല്ല പാഠം പഠിപ്പിക്കാൻ' ആളുണ്ട്.  പീഡിപ്പിച്ചവർക്കൊപ്പം പക്ഷം ചേരാനും  കക്ഷിരാഷ്ട്രീയം കളിക്കാനും ആളുണ്ട്.  ഈ അശ്ലീലം ഇങ്ങനെ തുടരുവോളം ഇതിനൊന്നും മാറ്റമുണ്ടാവില്ല  ഇന്ത്യയുടെ മകളെന്നല്ല  ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്  ഇന്ത്യയുടെ നാവാണ് മുറിച്ചെടുക്കുന്നത്  ഇന്ത്യയെ തന്നെയാണ് രായ്ക്കുരായ്മാനം ദഹിപ്പിക്കുന്നത്.     സ്‌പെഷ്യൽ ന്യൂസ്  ഇന്ത്യയുടെ മകളല്ല ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത് See omnystudio.com/listener for privacy information.

 • സ്ത്രീകൾ തെറി പറഞ്ഞതാണോ തെറ്റ്?

    ഏതാണ്ട് 50 ദശലക്ഷം വീഡിയോ ക്രിയേറ്റർമാരുണ്ട് യു ട്യൂബിന്, ഇന്ത്യയിൽ മാത്രം 265 ദശലക്ഷം ആക്റ്റീവ് യൂസർമാരുണ്ട്.  പ്രതിദിനം ഒരു കോടി മണിക്കൂറിന്റെ വീഡിയോ ഉള്ളടക്കം ലോകം കാണുന്നുണ്ട്.  ആ ഉള്ളടക്കം പലവിധത്തിലുണ്ട്, ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച്  അൽഗോരിതം അടിസ്ഥാനമാക്കി കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്.  ഒരു പൂന്തോട്ടത്തിലെ പൂക്കളെല്ലാം സുഗന്ധമുള്ളതാകില്ല എന്നതുപോലെ  നാറ്റപ്പൂച്ചെടികൾ ഇവിടെ ഈ യു ട്യൂബ് പൂന്തോട്ടത്തിലുമുണ്ട്.  അതുമണത്താലും ഇക്കിളിപ്പെടുന്ന സബ്സ്ക്രൈബേഴ്‌സുമുണ്ട്. അവരെ തൃപ്തിപ്പെടുത്താൻ, അത്തരത്തിൽപ്പെട്ടവരെ കൂടുതൽ  ഫോളോ ചെയ്യിക്കാൻ ഈ ഇക്കിളിവീരന്മാർ എന്തും പറയും.  അതു സൈബർ ബുള്ളിയിങ് നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്,  എന്നാൽ നമ്മളിപ്പോഴും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ  ശിശുക്കളാണ്.  അതുകൊണ്ടാണ് കരിഓയിലും കരണക്കുറ്റിക്കടിയും ശിക്ഷയായി മാറുന്നത്. യു ട്യൂബിൽ അപ്ലോഡ് ചെയ്ത ആദ്യത്തെ വീഡിയോയുടെ പേരെന്തായിരുന്നുവെന്നോ, ''me at the zoo, ഞാനൊരു മൃഗശാലയിൽ'' എന്തൊരു യാദൃശ്ചികത അല്ലേ?   സ്‌പെഷ്യൽ ന്യൂസ്  സ്ത്രീകൾ തെറി പറഞ്ഞതാണോ തെറ്റ്? See omnystudio.com/listener for privacy information.