Special News

  • ജനത്തിനോട് പോകാൻ പറ

    ജനാധിപത്യത്തിന്റെ ഏറ്റവും നല്ല നിർവചനം പറഞ്ഞത് ആരെന്നറിയാമോ? എബ്രഹാം ലിങ്കൺ, പ്ലേറ്റോ ഇവരുടെ പേരുകളാണോ മനസ്സിൽ. എന്നാൽ ഒരു പേരു വിട്ടു.  ശിഖണ്ടിപ്പിള്ള. അദ്ദേഹമാണ് എക്കാലത്തും പ്രസക്തമായ നിർവചനം നൽകിയത്.  ആരാണ് ശിഖണ്ടിപ്പിള്ള? പഞ്ചവടിപ്പാലത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം.  എന്താണ് ആ നിർവചനം? 'കേടില്ലാത്തതിനെ കേടു വരുത്തുന്നതാണ് ജനാധിപത്യം' ഇനി ഏതുകാലത്തും ജനാധിപത്യം മുറുകെ പിടിക്കുന്നവരുടെ സൂപ്പർ ഹീറോ ആരെന്നറിയോ? മണ്ഡോദരി. അതും പഞ്ചവടിപ്പാലത്തിലെ കഥാപാത്രം, അഭിനയിച്ചത് ശ്രീവിദ്യ. അതിൽ നമ്മൾ പൊതുജനത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രമുണ്ട്.. ആരെന്നല്ലേ? സ്‌പെഷ്യൽ ന്യൂസ്  ജനത്തിനോട് പോകാൻ പറ  See omnystudio.com/policies/listener for privacy information.

  • കോവിഡ് കാലവും ഓക്സിജൻ ലഭ്യതയും

    ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം  ലക്ഷത്തോടടുക്കുമ്പോൾ ആരോഗ്യമേഖല നേരിടുന്ന  പ്രതിസന്ധികളിൽ പ്രധാനപ്പെട്ടതാണ് ഓക്സിജൻ ദൗർലഭ്യം. ലോകാരോഗ്യസംഘടന പറയുന്നത് കോവിഡ് രോഗികളിൽ 15 ശതമാനവും  ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടുന്നുവെന്നാണ്.  ഇതു രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ  അളവ് കുറയ്ക്കും.  രോഗിയെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോവുകയും ചെയ്യും.  ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തണം. രാജ്യത്തെ ആശുപത്രികളിൽ ഏപ്രിലിൽ പ്രതിദിനം  750 ടൺ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ 2700 ടൺ ഓക്സിജൻ ആവശ്യം വരുന്നുണ്ട്.  മൂന്നിരട്ടിയിലധികം ഡിമാൻഡ്.  കേസുകൾ കൂടുന്തോറും ആവശ്യം ഇനിയുമുയരും.  നമ്മുടെ ആരോഗ്യസംവിധാനം സുസജ്ജമാണോ? സ്‌പെഷ്യൽ ന്യൂസ്  കോവിഡ് കാലവും ഓക്സിജൻ ലഭ്യതയും  See omnystudio.com/policies/listener for privacy information.

  • സമാധാനത്തിനായി സമാധാനം

    യു എ ഇ യും ഇസ്രയേലുമായുള്ള അബ്രഹാം ഉടമ്പടി വഴി  മേഖലയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. സ്‌പെഷ്യൽ ന്യൂസ്  സമാധാനത്തിനായി സമാധാനം  See omnystudio.com/policies/listener for privacy information.

  • വാർത്തകളുടെ മുൻഗണനകൾ

    ജനാധിപത്യപ്രക്രിയയിൽ പാർലമെന്റ് സമ്മേളനത്തിന്, അംഗങ്ങളുടെ ചോദ്യത്തിന്, ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടിക്ക്  എത്രമാത്രം പ്രാധാന്യമുണ്ട്? സഭാസമ്മേളനത്തിന്റെ ഓരോ മിനിറ്റിനും  രണ്ടരലക്ഷം രൂപയാണ് ചെലവെന്ന് എട്ടുകൊല്ലം  മുമ്പ് അന്നത്തെ സർക്കാർ സഭയിൽ പറഞ്ഞതാണ്.  അതായത് ദിവസവും രണ്ടര കോടി രൂപ.  എന്നുവച്ചാൽ ചോദിക്കുന്ന ചോദ്യവും പറയുന്ന മറുപടിയും ഒക്കെ വളരെ പ്രധാനപ്പെട്ടതായിരിക്കണം എന്നാണ് വെയ്പ്.  എന്നാൽ അത്തരം ചോദ്യങ്ങൾക്ക് പ്രാധാന്യം കിട്ടുന്നുണ്ടോ? സ്‌പെഷ്യൽ ന്യൂസ്  വാർത്തകളുടെ മുൻഗണനകൾ  See omnystudio.com/policies/listener for privacy information.

Local News