രാജ്യത്ത് 28000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയതെന്ന് സൈഡസ് കാഡില പറയുന്നു.
കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില ഡ്രഗ്സ് കൺട്രോളറെ സമീപിച്ചു. സൈക്കോവ്- ഡി എന്ന പേരിലുള്ള വാക്സിൻ വർഷത്തിൽ 12 കോടി ഡോസ് ഉൽപ്പാദിപ്പിക്കാനാണ് സൈഡസ് കാഡില ലക്ഷ്യമിടുന്നത്. അനുമതി ലഭിച്ചാല്‍ ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് എന്ന പേര് സൈക്കോവ്- ഡിക്ക് ലഭിക്കും. രോഗാണുവിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
നിലവിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോളറെ സമീപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സൈഡസ് കാഡില. നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമ്മിത സ്പുട്നിക്, മോഡേണ എന്നിവയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് 28000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയതെന്ന് സൈഡസ് കാഡില പറയുന്നു. കുട്ടികളിലും പരീക്ഷണം നടത്തി. മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് സൈഡസ് കാഡില പറയുന്നു. രണ്ടാം കോവിഡ് തരംഗത്തിന്റെ സമയത്തായിരുന്നു പരീക്ഷണം. ഡെൽറ്റ വകഭേദത്തിനെതിരെയും ഇത് ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Turkey to host Gaza meeting amid ceasefire concerns
Tanzania opposition says hundreds killed in vote protests
Turkey sentences 11 people to life in prison over ski resort hotel fire
China sends its youngest astronaut to 'Heavenly Palace' space station
