രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.
ഇന്ത്യയിൽ ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 28,204 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 373 പേര് കോവിഡ് ബാധിച്ച് മരിച്ചു.
ഇന്നലെ രാജ്യത്ത് 41,511 പേര് രോഗമുക്തി നേടി. ഇതോടെ ഇന്ത്യയില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് മൂന്ന് ലക്ഷത്തി എണ്‍പത്തെട്ടായിരത്തി അഞ്ഞൂറ്റി എട്ടുപേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. 147 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയെത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ 15,11,313 സാംപിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 48,32,78,545 സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു.

Rubio says Israeli strike on Gaza didn't violate ceasefire
Trump heads to Tokyo for trade, security talks before Xi summit
Two climbers die in Nepal after expeditions to Ama Dablam mountain
Milei wins high-stakes Argentina midterm elections
